മഴക്കാലപൂര്‍വ്വ ശുചീകരണം ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

മഴക്കാലപൂര്‍വ്വ ശുചീകരണം ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി.

ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാനവ്യാപകമായി ശുചീകരണം നടത്തുന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കണം.

മാലിന്യ സംസ്‌കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തി.

ജില്ലാതലത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി.

ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

മെയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും മറ്റു ജനപ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News