ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി ഒളിവില്‍

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ തിരുവനന്തപുരം പോത്തന്‍കോട്ട് അയല്‍വാസി പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം.

കുളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ഷാജഹാന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here