പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി അതുവഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കാണ്ട് തുടങ്ങി അതുവഴി മറ്റ പണ്‍കുട്ടികളുടെ നഗ്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്ത യുവാവ് പൊലീസ് പിടിയില്‍. തനിക്ക പരിചയതമുള്ള പെണ്‍കുട്ടകളുടെ പേരിലാണ് ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയത്.

ഇതുവഴി ഫോട്ടോകള്‍ പ്രചരിപ്പിച്ച ശേഷം ഇവരെല്ലാം മോശപ്പെട്ട സ്ത്രീകള്‍ ആണെന്ന് ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് കരുവന്‍തുരുത്തി സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടികളുടെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്.

പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിചയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News