റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഓഫീസില്‍ നിന്ന് രേഖകള്‍ കടത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഓഫീസില്‍ നിന്ന് രേഖകള്‍ കടത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രളയബാധിതര്‍ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്ഥലവും കാറും വാങ്ങിയ റെഡ്‌ക്രോസിന്റെ മുന്‍ ചെയര്‍മാന്‍ വി പി മുരളീധരനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

കേരളത്തിലെ പ്രളയബാധിതര്‍ക്ക് 40കോടി രൂപയുടെ സഹായമാണ് ലോകത്തിന്റെ വിവിധഭാഗങ്ങലില്‍നിന്ന് റെഡ്‌ക്രോസിന് ലഭിച്ചത്.എന്നാല്‍ മാനേജിംഗ് കമ്മിറ്റിയുടെ അനുവാദമില്ലാതെ 40ലക്ഷം രൂപ ഉപയോഗിച്ച് മുന്‍ചെയര്‍മ്മാന്‍ വി പി മരളീധരന്‍ സ്ഥലവും ആഢംബരകാറും വാങ്ങിയെന്നാണ് പ്രധാന ആക്ഷേപം.

ഇതിനോട് ചേര്‍ന്ന് കിടക്കുന്ന 20സെന്റ് സ്ഥലം ഇദ്ദേഹത്തിന്റെ മകന്റെ പേരില്‍ കമ്മീഷനായി വി പി മുരളി കൈപ്പറ്റി.അതിനാല്‍ ഇയ്യാളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്ന് റെഡ്‌ക്രോസ് സൊസൈറ്റി സംരക്ഷണ സമിതിരക്ഷാധികാരി വി ശിവന്‍കുട്ടിയും ചെയര്‍മാന്‍ അഡ്വ.എസ് പി ദീപക്കും അധികാരികളോട് ആവശ്യപെട്ടു.

റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ബ്രാഞ്ച് ഓഫീസില്‍ നിന്നും വിവിധരേഖകളും പ്രളയബാധിതര്‍ക്ക് സഹായമായി ലഭിച്ച തയ്യല്‍മെഷ്യന്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും കടത്തികൊണ്ട്‌പോയതിന് വഞ്ചിയൂര്‍ പൊലീസ് വി പി മുരളീധരനും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടായിരുന്നു.

ഈ സംഭവമാണ് വി പി മുരളീധരനെ റെഡ്ക്രാസില്‍ നിന്ന് സസ്പന്റ് ചെയ്യാന്‍ കാരണമായത്.ഇങ്ങനെ കടത്തികൊണ്ട് പോയ രേഖകള്‍ കണ്ടെത്തണമെന്നും റെഡ്‌ക്രോസ് സൊസൈറ്റി സംരക്ഷണ സമിതി ആവശ്യപെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News