കള്ളവോട്ട് ചെയ്തില്ല എന്ന് സ്ഥാപിക്കാനുള്ള ലീഗ് നാടകം പൊളിഞ്ഞു; വിരലില്‍ മഷി അടയാളം ഇല്ല എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ലീഗ് നാടകം പൊളിഞ്ഞത്

പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്തില്ല എന്ന് സ്ഥാപിക്കാനുള്ള ലീഗ് നാടകം പൊളിഞ്ഞു.പാമ്പുരുത്തിയില്‍ വിദേശത്തുള്ളവരുടെ വോട്ടുകള്‍ നാട്ടിലെത്തി അവര്‍ തന്നെയാണ് ചെയ്തത് എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്.

സ്വന്തമായി വോട്ട് ചെയ്തു എന്ന് അവകാശപ്പെട്ട് മാധ്യമങ്ങളുടെ മുന്നില്‍ എത്തിയവരുടെ വിരലില്‍ മഷി അടയാളം ഇല്ല എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ലീഗ് നാടകം പൊളിഞ്ഞത്

പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളില്‍ വിദേശത്തുള്ള 28 പേരുടെ വോട്ടുകള്‍ ലീഗുകാര്‍ ചെയ്തു എന്ന എല്‍ ഡി എഫ് ആരോപണം തെറ്റാണ് എന്ന് സ്ഥാപിക്കാനായിരുന്നു ലീഗ് നേതാക്കളുടെ ശ്രമം.

സി പി ഐ എം ആരോപണം ഉന്നയിച്ച 28 പേര്‍ നാട്ടില്‍ തന്നെ ഉള്ളവരാണെന്നും സ്വന്തമായി വോട്ട് ചെയ്ത അവരില്‍ അഞ്ചു പേരെ ഹാജരാക്കുമെന്നും ലീഗ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ലീഗ് ഓഫീസിലെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാബിത്ത് എം,മുഹമ്മദ് അന്‍വര്‍ എം,താജുദ്ധീന്‍ എന്നീ മൂന്ന് പേരെ അവതരിപ്പിച്ചു. സ്വന്തമായി വോട്ട് ചെയ്തവരാണെങ്കില്‍ മഷി അടയാളം കാണിക്കണം എന്ന മാധ്യമ പ്രവര്‍ത്തകരുടെ അവശ്യത്തിന് മുന്നില്‍ ലീഗുകാര്‍ ഞെട്ടി.

സാബിതിന്റെ വിരലില്‍ മഷി അടയാളം ഇല്ല എന്ന് മാത്രമല്ല ന്യായീകരണം വിചിത്രവും. പെയിന്റിംഗ് തൊഴിലാളി ആയതിനാല്‍ മഷി മാഞ്ഞു പോയി എന്നായിരുന്നു 15 ദിവസം മുന്‍പ് വിദേശത്ത് നിന്ന് എത്തി എന്ന് അല്‍പ്പ സമയം മുന്‍പ് പറഞ്ഞ സാബിതിന്റെ ന്യായീകരണം.

കള്ളം പൊളിഞ്ഞതോടെ കൂടുതല്‍ ചോദ്യങ്ങള്‍ നേരിടാതെ ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News