രജനികാന്തും നയന്‍താരയും അഭിനയിക്കുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. ചിത്രീകരണം നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രശ്‌നമുണ്ടാക്കിയത്.

ഷൂട്ടിങ് നടക്കുന്ന പ്രദേശത്തെ കനത്ത സുരക്ഷയെ തുടര്‍ന്നുള്ള നിബന്ധനകളാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്. എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധായകന്‍.

ലൊക്കേഷനിലെ ചിത്രങ്ങള്‍ളും വീഡിയോകളും മൊബൈല്‍ പകര്‍ത്തുന്നതിനെ സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് കോളേജ് വിദ്യാര്‍ഥികള്‍ സെറ്റിലേക്ക് കല്ലേറ് നടത്തിയത്.

കല്ലേറ് സംഭവത്തില്‍ അസ്വസ്ഥനായ മുരുകദാസ് ഉടനെ തന്നെ കോളേജ് അധികൃതരോട് പരാതിപ്പട്ടു. ഷൂട്ടിംഗ് ലൊക്കേഷന്‍ തന്നെ ഇവിടെ നിന്നും മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

രജനിയുടെ 167ാം ചിത്രമാണ് ദര്‍ബാര്‍. ഇതാദ്യമായാണ് രജനികാന്തും മുരുഗദോസും ഒന്നിക്കുന്നത്. എസ്!.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇത് വരെ പുറത്തു വിട്ടട്ടില്ല. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഛായാഗ്രഹണം സന്തോഷ് ശിവന്‍. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്.