സംവിധായക നടന്‍ എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോണ്‍സ്റ്റര്‍ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മികച്ച പ്രേക്ഷക പ്രതികരണം നേടിയിരിക്കുന്നു.

ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യു ട്യുബില്‍ എട്ടു ലക്ഷത്തിനു മുകളില്‍ കാഴ്ച്ചക്കാരുണ്ടായി . ‘ഒരു നാള്‍ കൂത്ത് ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കിടേഷ് സംവിധാനം ചെയ്ത മോന്‍സ്റ്ററിലെ നായിക പ്രിയാ ഭവാനി ഷങ്കറാണ്.

ആദ്യന്തം നര്‍മ്മരസപ്രദമായ അതേ സമയം ഗൗരവമുള്ള ഒരു പ്രമേയമാണ് ചിത്രത്തിന്റേത്. ഒരു എലി നായകനെ അവന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും, അതിനെ തുടര്‍ന്ന് ഉണ്ടാവുന്ന സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും രസകരമായി അവതരിപ്പിച്ചു കൊണ്ടാണ് സംവിധായകന്‍

ജസ്റ്റിന്‍ പ്രഭകരാണ്. സംഗീത സംവിധായകന്‍ മായ, മാനഗരം എന്നീ ഹിറ്റ് സിനിമകള്‍ ക്ക് ശേഷം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന മോന്‍സ്റ്റര്‍ ഈ മാസം തീയറ്ററുകളില്‍ എത്തും.