അഭിമന്യുവിന്റെ ഗ്രാമം കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു

മൂന്നാറിലെ അഭിമന്യുവിന്റെ ഗ്രാമം കാണാന്‍ വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. വട്ടവട എന്ന കാര്‍ഷിക ഗ്രാമം കാണുന്നതിനായാണ് വിനോദ സഞ്ചാരികള്‍ എത്തുന്നത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയ പങ്കും ഇന്ന് വട്ടവടയിലെത്തും.

വര്‍ഗിയതയ്ക്കതിരെ പോരാടി രക്ത്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ വേര്‍പാടിനു ശേഷം ഇവിടേക്കുള്ള തിരക്ക് വര്‍ദ്ധിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.

കാരണം അഭിമന്യുവിന്റെ വേര്‍പാടിനു ശേഷം വട്ടവട എന്ന ഗ്രാമത്തെ കുറിച്ച് വന്ന വാര്‍ത്തകളാണ് പ്രധാനമായും ഈ ഗ്രാമത്തെ ഇന്നത്തെ സ്ഥിതിയിലേക്ക് ഉയര്‍ത്തിയത്. അഭിമന്യുവിന്റെ കുടുംബത്തിന് പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കിയ വീടു കാണുന്നതിനും നല്ല തിരക്കാണ്. അഭിമന്യുവിന്റെ ചിത്രങ്ങള്‍ പതിച്ച ഗേറ്റ് എപ്പോഴും സന്ദര്‍ശ്ശകര്‍ക്കായ് ഇവിടെ തുറന്നിട്ടിരിക്കുന്നു.

ഇവിടെ എത്തുന്നവര്‍ അഭിമന്യുവിന്റെ കുടുംബത്തിനൊപ്പം ഫോട്ടോകളും എടുത്താണ് മടങ്ങുന്നത്. തന്റെ മകന്റെ വേര്‍പാട് ഉള്ളിലൊതുക്കി കഴിക്കുന്ന മാതാപിതാക്കള്‍ക്ക് സന്ദര്‍ശ്ശകരുടെ വരവ് സന്തോഷം പകരുന്നതാണെങ്കിലും മകന്റെ ഓര്‍മ്മകള്‍ ഇവരുടെ മനസ്സില്‍ നിന്നു മായുന്നില്ല.

മകന്റെ വിവിധ തരം ചിത്രങ്ങളാണ് ഈ വിടിന്റെ ഓരോ കോണുകളിലും ഉള്ളത് അതുകൊണ്ട് തന്നെ അഭിമന്യു മരണപ്പെട്ടു എന്ന് ഇപ്പോഴും ഇവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ഇവിടെ എത്തുന്ന സഞ്ചാരികളും അമ്മയും, മകനും തമ്മില്‍ ഉണ്ടായിരുന്ന സ്‌നേഹത്തിന്റ ആഴത്തിനു മുന്നില്‍ കണ്ണു നിര്‍ പൊഴിച്ചാണ് മടങ്ങുന്നത്.

നംവബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും വിളവെടുപ്പ് കാലം കൂടിയാണ് ഈ മലയോര മേഖലയില്‍. ഈ കടുത്ത വേനലിലും മൂന്നാറിനക്കാള്‍ കൂടിയ തണുപ്പ് ഇവിടെയുള്ളതും സന്ദര്‍ശ്ശകര്‍ക്ക് ആശ്വാസം പകരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News