വിമാനം വൈകി; വിദ്യാര്‍ഥിനിയെ തേടിയെത്തിയത് ഏഴു കോടി

വിമാനം വൈകിയതോടെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ തേടി എത്തിയത് ഏഴു കോടിയുടെ ഭാഗ്യം.

ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് വഴിയാണ് സാറ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിക്ക് സമ്മാനം ലഭിച്ചത്. മുംബൈയില്‍ നിന്ന് ദുബായ് വഴി മനാമയിലേയ്ക്ക് പോകുകയായിരുന്ന സാറ അഹമ്മദ്.

മനാമയിലേയ്ക്ക് പോകും വഴി ആറുമണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സാറ ടിക്കറ്റ് എടുത്തത്. തുടര്‍ന്ന് ആ ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനമായി ലഭിക്കുകയായിരുന്നു.

1999ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 141-ാം ഇന്ത്യക്കാരിയാണ് സാറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here