സ്റ്റാര്‍ വാര്‍സിലെ ചുബാക്കാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പീറ്റര്‍ മേഹ്യൂ (74) അന്തരിച്ചു.

ടെക്സസിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ഏപ്രില്‍ 30നാണ് പീറ്റര്‍ മേഹ്യൂ അന്തരിച്ചത്. മരണവാര്‍ത്ത അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ക്കൂടി ഇന്നാണ് കുടുംബം അറിയിക്കുന്നത്.

1977 മുതല്‍ 2015 വരെ ‘സ്റ്റാര്‍ വാര്‍സ്’ സീരീസിലൂടെ ചുബാക്കായെ പീറ്റര്‍ അവതരിപ്പിച്ചു. രോമാവൃതമായ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയത്.

ഭാര്യ ആന്‍ജിയും മൂന്നു മക്കളും അടങ്ങിയതാണ് മേഹ്യൂവിന്റെ കുടുംബം.