കാസര്‍കോട് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍; നാലുപേര്‍ കള്ളവോട്ട് ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തില്‍പെടുന്ന പുതിയങ്ങാടി സ്കൂളിലെ ബൂത്തില്‍ നാല് കള്ളവോട്ട് നടന്നതായി ടിക്കാറാം മീണ.

69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ടിക്കാറാം മീണ പറഞ്ഞു. നാല് പേര്‍ പലതവണ ബൂത്തിലെത്തിയെന്നും ടിക്കാറാം മീണ. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തിലും വോട്ട് ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മുഹമ്മദ് ഫായിസും അബ്ദുള്‍ സമദും കള്ളവോട്ട് ചെയ്തു. മുഹമ്മദ് കെഎം സ്വന്തം വോട്ടടക്കം മൂന്ന് വോട്ടുകള്‍ ചെയ്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥരീകരണം എന്നാല്‍ കള്ളവോട്ട് നടന്നതായി അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ മൊ‍ഴി.

കാസര്‍ഗോട് നടന്ന കള്ളവോട്ട് ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. പീപ്പിള്‍ ടിവി വാര്‍ത്ത സ്ഥിരീകരിക്കുന്ന പ്രതികരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത്.

യുഡിഎഫ് ബൂത്ത് ഏജന്‍റ് കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here