ഗോകുലം ഗോപാലൻ നിർമിച്ചു പ്രശസ്ത സംവിധായകൻ വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

മെഗാസ്റ്റാർ മമ്മുട്ടിയുടെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു ഗാനം റിലീസ് ചെയ്തത്. തോരാതെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, ചിത്രത്തിന്റെ സംവിധായകൻ വി എം വിനുവിന്റെ മകൾ വർഷ വിനുവുമാണ്.

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്.

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്സ് വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – സുധാകർ ചെറുകുറി, കൃഷ്ണമൂർത്തി. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.

ഒരു പിടി മികച്ച എന്റെർറ്റൈനെറുകൾ മലയാളത്തിന് സമ്മാനിച്ച വി എം വിനു എന്നും നല്ല സിനിമകളോട് കൂടെയുള്ള ഗോകുലം മൂവിസുമൊത്തു ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളിൽ എത്തിയ മകന്‍റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി എം വിനുവായിരുന്നു. ഇപ്പോള്‍ ഈ അച്ഛനും മകനും നായകന്മാരായി എത്തുമ്പോൾ പ്രതീക്ഷകൾ ഇരട്ടിക്കുകയാണ്. സെൻട്രൽ പിക്ചർസ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു.