പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ലീഗ് കള്ളവോട്ടിന് സ്ഥിരീകരണമാകുമ്പോൾ അഴിഞ്ഞു വീഴുന്നത് ലീഗിന്റെയും കോൺഗ്രസ്സിന്റെയും ആദർശ മുഖം മൂടി

പുതിയങ്ങാടി ജമാഅത്ത സ്‌കൂളിലെ ലീഗ് കള്ളവോട്ടിന് സ്ഥിരീകരണമാകുമ്പോൾ അഴിഞ്ഞു വീഴുന്നത് ലീഗിന്റെയും കോൺഗ്രസ്സിന്റെയും ആദർശ മുഖം മൂടി.

കോൺഗ്രസ്സ് ബൂത്ത് ഏജന്റിന്റെ പ്രേരണയിലാണ് കള്ള വോട്ട് ചെയ്തതെന്ന ലീഗ് പ്രർവർത്തകന്റെ കുറ്റ സമ്മതത്തിലൂടെ കള്ളവോട്ടിൽ യു ഡി എഫ് നേതൃത്വത്തിന്റെ പങ്കാണ് വ്യക്തമാകുന്നത്.

ലീഗ് കള്ള വോട്ടിന്റെ വാർത്ത കൈരളി ന്യൂസ് പുറത്ത് വിട്ടപ്പോൾ നിഷേധിച്ച ലീഗ് നേതൃത്വം പുതിയ ന്യായീകരണം കണ്ടെത്താനുള്ള തത്രപ്പാടിലാണ്.

അതേ സമയം പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്റ്റർ തെളിവെടുപ്പ് ആരംഭിച്ചതും ലീഗിന് കനത്ത തിരിച്ചടിയായി.

പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കന്ററി സ്‌കൂളിലെ ലീഗ് കള്ള വോട്ട് തെളിഞ്ഞ സാഹചര്യത്തിൽ വൻ പ്രതിസന്ധിയിലാണ് യു ഡി എഫ് നേതൃത്വം.

കള്ള വോട്ടിന്റെ വാർത്ത കൈരളി ന്യൂസ് പുറത്ത് വിട്ടപ്പോൾ കണ്ണും പൂട്ടി നിഷേധിച്ച യു ഡി എഫ് നേതാക്കൾ ഇപ്പോൾ പുതിയ ന്യായീകരണങ്ങൾ തേടുകയാണ്.

കോൺഗ്രസ്സ് ബൂത്ത് ഏജന്റിന്റെ പ്രേരണയിലാണ് കള്ളവോട്ട് ചെയ്തതെന്ന ലീഗ് പ്രവർത്തകന്റെ കുറ്റസമ്മതം കള്ള വോട്ടിൽ യു ഡി എഫ് ഉന്നത നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പുതിയങ്ങാടി ജമാ അത്ത ഹയർ സെക്കന്ററി സ്കൂളിലെ 69,70 നമ്പർ ബൂത്തുകളിൽ കള്ള വോട്ട് തെളിഞ്ഞതിന് പിന്നാലെ പാമ്പുരുത്തിയിലെ കള്ളവോട്ട് ആരോപണത്തിൽ തെളിവെടുപ്പ് ആരംഭിച്ചതും യു ഡി എഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പ് വർധിപ്പിക്കുന്നു.

പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്ത വാർത്ത കൈരളി ന്യൂസ് പുറത്തു വിട്ടതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കാലക്ടറാണ് അന്വേഷണം ആരംഭിച്ചത്.

തെളിവെടുപ്പിന് ഭാഗമായി ബൂത്ത് ഏജന്റുമാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു. വൈകാതെ തന്നെ പാമ്പുരുത്തി കള്ള വോട്ടിന്റെ കാര്യത്തിലും യാഥാർഥ്യം പുറത്ത് വരും. യുഡിഎഫ് കേന്ദ്രങ്ങളിലെ കള്ള വോട്ടിന്റെ കൂടുതൽ പരാതികളും കലക്റ്റർ പരിശോദിച്ച് വരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News