ലെയ്സ് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക; ബാലസംഘം നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനുമുന്നിലെ ധര്‍ണ വിഎസ് ഉദ്ഘാടനം ചെയ്തു

ലെയ്സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ബാലസംഘത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഉരുളകി‍ഴങ്ങ് കര്‍ഷകര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലെയ്സ് കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇതിന് പിന്നാലെയാണ് ലെയ്സ് ഭക്ഷവിഭവങ്ങള്‍ക്കിടയിലെ കൊലയാളി, പെപ്സികോ ഉല്‍പ്പനങ്ങള്‍ ബഹികരിക്കുക എന്നാവശ്യം ഉയര്‍ത്തി ബാലസംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ്മ ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉത്ഘാടനം ചെയ്തു

ബാലസംഘം സംസ്ഥാന അദ്ധ്യക്ഷ ആര്യ രാജേന്ദ്രന്‍ ,ജില്ലാ ഭാരവാഹികളായ അഹല്യ, അരുണ്‍,ജില്ലാ കണ്‍വീനര്‍ കെ .ജയപാലന്‍, പി കൃഷ്ണന്‍ എന്നീവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here