കാറില്‍ ബിന്‍ലാദന്‍റെ ചിത്രം; യുവാവിനെ പൊലീസ് ചോദ്യം ചെയ്തു; ചിത്രം പതിച്ചത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മൊ‍ഴി

ഒസാമ ബിന്‍ലാദന്റെ ചിത്രം കാറില്‍ പതിച്ച യുവാവിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ആഗോള ഭീകരന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചതെന്നാണ് യുവാവിന്റെ മൊഴി. അതേ സമയം സംശയാസ്പദമായ ഒന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലം ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനയുടമായ പള്ളിമുക്ക് സ്വദേശിയായ വിദ്യാര്‍ഥിയെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

പശ്ചിമ ബംഗാള്‍ രജിസ്ട്രേഷനിലുള്ള കാര്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലത്ത് തന്നെയുള്ള ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നു വാങ്ങിയതാണെന്നാണ് യുവാവിന്റെ മൊഴി.

ഒസാമ ബിന്‍ലാദന്റെ ചിത്രം സ്വന്തം ഇഷ്ടപ്രകാരമാണ് കാറില്‍ പതിച്ചത്. യുവാവിന്റെ കുടുംബ പശ്ചാത്തലവും ബന്ധങ്ങളും പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

അതേ സമയം വാഹനത്തിന്റെ ഉടമ ഇപ്പോഴും പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. സിആര്‍പിസി 102 ആം വകുപ്പ് പ്രകാരം പോലീസ്’ വാഹനം കസ്റ്റടിയിലെടുത്തു. യുവാവിന് കാര്‍ വിറ്റ സുഹൃത്തിനും ഉടന്‍ ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News