ഫോനി പശ്ചിമബംഗാളില്‍; വേഗത മണിക്കൂറില്‍ 105 കിലോമീറ്റര്‍; ഒഡീഷയില്‍ മരണം 8

ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു.

രാവിലെയോടെയാണ് ഫോനി ബംഗാള്‍ തീരത്തെത്തിയതെന്ന് കാലാവസ്ഥാ നിരാക്ഷണകേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 90 മുതല്‍ 105 കിലോമീറ്റര്‍ വരെ വേഗത. മണിക്കൂറുകള്‍ക്ക് ശേഷം തീവ്രത കുറഞ്ഞ് മണിക്കൂറില്‍ 60 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയില്‍ ബംഗ്ലാദേശ് തീരത്തേക്ക് ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

പശ്ചിമബംഗാളില്‍ ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള 8 ജില്ലകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ദുരന്തനിവാരണസേനയെയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 3 മണിയോടെ അടച്ച കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് എട്ടരയോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒഡീഷയിലും, പശ്ചിമബംഗാളിലും, അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഇന്നലെ ഒഡീഷ തീരത്തെത്തിയപ്പോള്‍ ഫോനിയുടെ തീവ്രത മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരുന്നു. പുരി മേഖലയിലും ഭുവനേശ്വറിലും വ്യാപക നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. നിരവധി വീടുകള്‍ തകരുകയും എട്ടു പേര്‍ മരിക്കുകയും ചെയ്തു.

ഗതാഗതം പൂര്‍ണമായി നിലക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News