ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.

184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 12 പന്ത് ബാക്കിനില്‍ക്കെ വിജയം നേടുകയായിരുന്നു.

49 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലും 22 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്സും സഹിതം 46 റണ്‍സ് അടിച്ച ഓപ്പണര്‍ ലിന്നുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.

നേരത്തെ 24 പന്തില്‍ 55 റണ്‍സ് അടിച്ച സാം കറന്റേയും 27 പന്തില്‍ 48 റണ്‍സെടുത്ത നിക്കോളാസ് പൂരന്റേയും മികവിലാണ് പഞ്ചാബ് 183 റണ്‍സെടുത്തത്.

വിജയത്തോടെ 12 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനാത്തേക്ക് ഉയര്‍ന്നെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് നെറ്റ് റണ്‍റേറ്റുകളെ ആശ്രയിക്കേണ്ടിവരും.