ഹൈറേഞ്ച് കര്‍ഷകര്‍ക്ക് അനുഗ്രഹമായി വേനല്‍ മഴ

വേനല്‍ മഴ കനത്തത് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് അനുഗ്രഹമായി.

നാണ്യ വിളകളുടെയും തന്നാണ്ട് വിളകളുടെയും കൃഷിയും പരിപാലനവും പുനരാരംഭിച്ചിരിക്കുകയാണ് ഇടുക്കിയിലെ കര്‍ഷകര്‍.

കടുത്ത വരള്‍ച്ചയില്‍ നീരുറവകള്‍ വറ്റി പാടശേഖരങ്ങളിലടക്കം വെള്ളമില്ലാതിരുന്നതിനാല്‍ കൃഷി നിലച്ച മട്ടായിരുന്നു ഹൈറേഞ്ചില്‍. നാല്‍പത് ശതമാനം തണലും തണുപ്പും ആവശ്യമായ ഏലച്ചെടികള്‍ കരിഞ്ഞ് തുടങ്ങിയിരുന്നു. തന്നാണ്ട് വിളകളായ വാഴ, പാവല്‍, പയര്‍ തുടങ്ങിയവയുടെ കൃഷിയും അവതാളത്തിലായിരുന്നു. ഈ പ്രതിസന്ധിക്കിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിക്കുന്ന വേനല്‍ മഴ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായി. കൃഷി ആരംഭിക്കുന്നതിനും ജല സംരക്ഷണത്തിനുമുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.

വേനല്‍ മഴ കനത്തത് കര്‍ഷകര്‍ക്ക് ആശ്വാസമാണെങ്കിലും വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഭീതി പരത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here