
കണ്ണൂര്‍: എല്‍ഡിഎഫ് കള്ളവോട്ട് നിര്‍ത്തിയാല്‍ യുഡിഎഫും കള്ളവോട്ട് നിര്‍ത്തുമെന്ന കെ സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ അപക്വതയുടെ ഉദാഹരണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
സ്വന്തമായി രാഷ്ട്രീയ നയവും പ്രവര്‍ത്തന ശൈലിയും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നാണ് സുധാകരന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും എം വി ജയരാജന്‍ പറഞ്ഞു.
കള്ളവോട്ടിന് പരസ്യമായി ആഹ്വനം ചെയ്ത കേരളത്തിലെ ഒരേ ഒരു രാഷ്ട്രീയ നേതാവായ കെ സുധാകരനാണ് കള്ളവോട്ട് നിര്‍ത്താന്‍ മുന്‍കൈ എടുക്കേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here