
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ റോയല്‍സ് മുന്‍ പരിശീലകന്‍ പാഡി അപ്ടന്റെ പുസ്തകം.
ഒരു മത്സരത്തില്‍ പുറത്തിരുത്തിയതിന് തന്നെയും രാഹുല്‍ ദ്രാവിഡിനെയും ശ്രീശാന്ത് അസഭ്യം പറഞ്ഞെന്ന് അപ്ടന്‍ പറയുന്നു. ‘ദ ബെയര്‍ഫൂട്ട് കോച്ച്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഒരുതവണ പുറത്തിരുത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിത്തെറിച്ചതും
നായകനായ ദ്രാവിഡിനെയും അസഭ്യം വിളിച്ചതും. മോശം പെരുമാറ്റത്തിനായിരുന്നു അന്ന് ആ കളിയില്‍ നിന്ന് ശ്രീശാന്തിനെ പുറത്തിരുത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു.
അതേസമയം, അപ്ടന്റെ ആരോപണങ്ങള്‍ ശ്രീശാന്ത് തള്ളി.
അദ്ദേഹം ശുദ്ധനുണയനാണെന്നും ഒരാളെപ്പോലും താന്‍ അസഭ്യം പറഞ്ഞില്ലെന്നും ശ്രീശാന്ത് പ്രതികരിച്ചു. ഇന്നുവരെ അദ്ദേഹത്തോട് ആദരവായിരുന്നു. പക്ഷേ, ഈ വാക്കുകള്‍ നിരാശപ്പെടുത്തിയെന്നും ശ്രീശാന്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here