ശ്രീലങ്കന്‍ ചാവേറാക്രമണത്തില്‍ പങ്കെടുത്തവര്‍ കേരളത്തിലെത്തി; സ്ഥിരീകരിച്ച് ലങ്കന്‍ സൈനിക മേധാവി

ദില്ലി: ശ്രീലങ്കന്‍ ചാവേറാക്രമണത്തിലെ കേരള ബന്ധം സ്ഥിരീകരിച്ച് ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ.

ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്ക് പോയിട്ടുണ്ട്. അവര്‍ കശ്മീര്‍, ബംഗളൂരു എന്നിവിടങ്ങളിലെത്തി.

തുടര്‍ന്ന് അവര്‍ കേരളത്തിലേക്ക് പോയി. ഇതാണ് തങ്ങളുടെ കൈയ്യിലുള്ള വിവരമെന്നും ബിബിസിയുമായുള്ള അഭിമുഖത്തില്‍ ലങ്കന്‍ കരസേനാ മേധാവി പറഞ്ഞു.

എന്തൊക്കെയൊണ് അവര്‍ കശ്മീരിലും കേരളത്തിലും ചെയ്തതെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ പരിശീലനത്തിനോ രാജ്യത്തിന് പുറത്തുള്ള മറ്റു സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാമെന്ന് ഉറപ്പുണ്ടെന്നും സൈനിക മേധാവി പറഞ്ഞു.

ഇതാദ്യമായാണ് ആക്രമണത്തിന്റെ കേരളാ ബന്ധം ശ്രീലങ്കന്‍ സേന സ്ഥിരീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News