തെന്നിന്ത്യയില്‍ പ്രണയ ജോഡികളായ നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും വിവാഹിതരാകുന്നു.

നീണ്ട നാലു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരുടേയും വിവാഹം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2018ല്‍ നടന്ന ഒരു അവാര്‍ഡ് നിശയില്‍ വിഗ്നേഷിനെ നയന്‍താര ഭാവി വരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നുമുള്ള വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായത്.

തമിഴ് ആചാരപ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2015ല്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം നാനും റൗഡി താനിന്റെ സംവിധായകനാണ് വിഗ്നേഷ്. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.