ഒഡീഷയില്‍ വന്‍ നാശം വിതച്ച് ഫോനി

ഒഡീഷയില്‍ വന്‍ നാശം വിതച്ച ശേഷം ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഫോനി വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.

ഒഡീഷയില്‍ മാത്രം ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏറെ മുന്നൊരുക്കങ്ങളോടെയാണ് ഒഡീഷ ഫോനിയെ നേരിട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്.

ക്ഷേത്ര നഗരമായ പുരിയെ തകര്‍ത്തെറിഞ്ഞാണ് ഫോനി ചുഴലിക്കാറ്റ് കടന്നു പോയത്. കാറ്റിലും മഴയിലും കെട്ടിടങ്ങള്‍ മറിഞ്ഞു വീണു. മരങ്ങള്‍ കടപുഴകി വഴിയടഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News