പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ക്രമക്കേട്; സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: എറണാകുളം പാലാരിവട്ടത്തെ മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47.70 കോടി രൂപ മുടക്കി ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അപകടാവസ്ഥയിലാണ്.

ഉദ്ഘാടനം ചെയ്ത് കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ടാറിംങ് പൂര്‍ണമായും നശിച്ചു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സിമന്റ് അടക്കമുള്ള സാധനസാമഗ്രികള്‍ ആവശ്യത്തിന് ഉപയോഗിച്ചിരുന്നില്ലായെന്ന് വകുപ്പുതലത്തിലും മദ്രാസ് ഐഐടിയും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി വന്‍ അഴിമതി മേല്‍പ്പാലവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

ഈ ക്രമക്കേടില്‍ സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News