ഫാഷന്റെ പുത്തന്‍ കാഴ്ചകളുമായി ഫാറ്റിസ് കൊച്ചിന്‍ എക്സ്പോ ആരംഭിച്ചു

ഫാഷന്‍ ലോകത്തെ പുത്തന്‍ കാഴ്ചകളുമായി ഫാറ്റിസ് കൊച്ചിന്‍ എക്സ്പോ ഇന്ന് ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വ്വഹിച്ചു.

സിനിമാ താരങ്ങളായ നിക്കി ഗല്‍റാണി, ദുര്‍ഗ കൃഷ്ണ, ഫാഷന്‍ കൊറിയോഗ്രാഫറായ ധാലു കൃഷ്ണദാസ്, ഫാറ്റിസിന്റെ മാനേജിംഗ് ഡയറക്ടര്‍ നൗഷി ഫാറ്റിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫാറ്റിസിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എക്‌സ്‌പോ നടത്തുന്നത്.

സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ സെലിബ്രിറ്റി ഡിസൈനര്‍ ബോട്ടീക്കാണ് ഫാറ്റിസ്. മിക്ക മുന്‍നിര നായികമാരും ഫാറ്റിസിന്റെ ഫാഷന്‍ കളക്ഷനുകളാണ് തിരഞ്ഞെടുക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫി, ആഭരണങ്ങള്‍, ഫാഷന്‍ മേക്കപ്പ്, മെഹന്ദി ഡിസൈനുകള്‍, വെഡിങ് കളക്ഷന്‍ തുടങ്ങിയവയാണ് ഫാറ്റിസ് എക്സ്‌പോയുടെ പ്രധാന ആകര്‍ഷണം.

മുബൈ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഫാറ്റിസിന് ഷോറൂമുകളുണ്ട്. ഫാറ്റിസിന്റെ കൊച്ചി ഷോറൂമിലാണ് എക്‌സ്‌പോ നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോ മെയ് അഞ്ചിന് അവസാനിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here