അഞ്ചാം ഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു; തെരഞ്ഞെടുപ്പ് മറ്റന്നാള്‍; സോണിയാഗാന്ധി, രാഹുല്‍ഗാന്ധി,കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങ് തുടങ്ങിയ പ്രമുഖര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നു

അഞ്ചാം ഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി,കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങ് തുടങ്ങിയ പ്രമുഖര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉത്തര്‍പ്രദേശിലെ റാലികളില്‍ ശ്രദ്ധ ഇന്ന് കേന്ദ്രീകരിച്ചപ്പോള്‍, രാഹുല്‍ഗാന്ധി ദില്ലിയില്‍ മോദിക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ചാണ് പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം രാഷ്ട്രിയ ആവേശം കൂട്ടിയത്.

സോണിഗാന്ധി മത്സരിക്കുന്ന റായ്ബറേലി,രാഹുല്‍ഗാന്ധിയുടെ അമേഠി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് സ്ഥാനാര്‍ത്ഥിയായ ലഖ്‌നൗ എന്നീവയുള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പതിനാല് മണ്ഡലങ്ങളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ്ങ് റാത്തോഡും ഒളിപ്യന്‍ കൃഷ്ണ പുനിയയും പരസ്പരം മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ ജയ്പൂര്‍ റൂറല്‍ ഉള്‍പ്പെടെ രാജസ്ഥാനിലെ പന്ത്രണ്ട് മണ്ഡലങ്ങളിലും തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ്.

ഇത് കൂടാതെ മഹാസഖ്യവും ബിജെപിയും നേര്‍ക്ക് നേര്‍ പോരാടുന്ന ബീഹാറിലെ അഞ്ച് സീറ്റ്,മധ്യപ്രദേശിലെ ഏഴ് സീറ്റ് ജാര്‍ഖണ്ഢിലെ നാല് സീറ്റുകളും പശ്ചിമ ബംഗാളിലെ ഏഴ് മണ്‌ലങ്ങളും ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 51 സീറ്റുകളിലാണ് ഇന്ന് പരസ്യപ്രചാരണം സമാപിക്കുന്നത്.

ജാര്‍ഖണഢ് മുഖ്യമന്ത്രിയായിരുന്ന ബാബുലാല്‍ മറാണ്ടി കൊന്ദാര്‍മ്മയില്‍ നിന്നും മഹസാഖ്യ സ്ഥാനാര്‍ത്ഥിയായും മറ്റൊരു മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ ഖുന്തിയില്‍ നിന്നും ബിജെപി ടിക്കറ്റിലും ജനവിധി തേടുന്നതും അഞ്ചാം ഘട്ടത്തിലാണ്.

മോദി വിമര്‍ശകനായ ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയുടെ പുത്രനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹയാണ് ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നും ബിജെപിയ്ക്കായി മത്സരിക്കുന്ന മറ്റൊരു പ്രമുഖന്‍.

സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മധ്യപ്രദേശിലെ റെവയിലും രാജസ്ഥാനിലെ ബിക്കനീറിലും തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിക്കനീര്‍ ലോക്‌സഭ മണഡ്‌ലത്തില്‍ ഉള്‍പ്പെടുന്ന ദുംഗാര്‍ഗഹ് നിയമസഭ സീറ്റില്‍ വിജയിക്കാന്‍ സിപിഎംന് കഴിഞ്ഞിരുന്നു.

വോട്ടിങ്ങിലേയ്ക്ക് കടക്കുന്ന ആകെയുള്ള 51 സീറ്റില്‍ 38 സീറ്റില്‍ വിജയിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. ആകെ സോണിയാഗാന്ധിയ്ക്കും രാഹുലിനും മാത്രമേ ഈ 51ല്‍ കോണ്‍ഗ്രസ് സീറ്റ് നില നിര്‍ത്താനായുള്ളു.

ഇത്തവണ ബിജെപി എംപിമാരെ മാറ്റി പരീക്ഷിച്ച മണഡലങ്ങളേറെയും അഞ്ചാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഉള്‍പാര്‍ടി തര്‍ക്കങ്ങളും രൂക്ഷം.അത് കൊണ്ട് തന്നെ സീറ്റ് നില ഉയര്‍ത്താന്‍ കോണ്ഗ്രസിനും മഹാസഖ്യത്തിനും കഴിയുമെന്ന പ്രതീക്ഷയിലാണ് അഞ്ചാം ഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News