മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളിയാവുക: സിപിഐഎം

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിലും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സജീവമായ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും വര്‍ഗ്ഗ ബഹുജന സംഘടന പ്രവര്‍ത്തകരോടും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഹരിതകേരളം പദ്ധതികളുടെ ഭാഗമായി കുളങ്ങളുടെയും തോടുകളുടെയും നദികളുടെയും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്‌.

എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ പിന്തുണയാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിച്ചത്‌. മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനായി മാലിന്യ വിമുക്ത പ്രവര്‍ത്തനത്തില്‍ മുഴുവന്‍ ബഹുജനങ്ങളെയും പങ്കാളികളാക്കുന്ന പ്രവര്‍ത്തനത്തില്‍ തദ്ദേശസ്ഥാപനങ്ങളും പാര്‍ടിയും വര്‍ഗ്ഗ-ബഹുജനസംഘടനകളും നേതൃത്വം കൊടുക്കണമെന്നും
എല്ലാവിഭാഗം ജനങ്ങളോടും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here