മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; പത്ത് ജില്ലകളിലായി കേരളത്തില്‍ ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ‍ഴുതും

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നാളെ നടക്കും. പത്ത് ജില്ലകളിലായി ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ പരീക്ഷ എഴുതും. കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇക്കുറി നീറ്റ് പരീക്ഷയ്ക്ക് ഉള്ളത്.

ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ കേരളത്തിലെ‍‍ഴുതുന്നത്. പത്ത് ജില്ലകളിലായി പരീക്ഷ സെന്‍ററുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

750 മാര്‍ക്കിന് 180 ചോദ്യങ്ങളാണുണ്ടാവുക. കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇക്കുറി നീറ്റ് പരീക്ഷയ്ക്ക് ഉള്ളത്. ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഉണ്ടായിരുക്കണം.

വസ്ത്രധാരണത്തിനും നിബന്ധനയുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടുള്ളൂ. ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് പരിശോധനയ്‌ക്കെത്തണം.

മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, വാച്ച്‌ , ഷൂസ് , വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവ അനുവദിക്കില്ല. പരീക്ഷാ സെന്ററുകളിലെ കര്‍ശന പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here