പൊള്ളാച്ചി റിസോര്‍ട്ടില്‍ അശ്ലീല നൃത്തം: 90 മലയാളി വിദ്യാര്‍ത്ഥികളും സ്ത്രീകളും അറസ്റ്റില്‍

പൊള്ളാച്ചി: ആനമല സേത്തുമടയില്‍ ലഹരി ഉപയോഗവും അശ്ലീല നൃത്തവും സംഘടിപ്പിച്ച സ്വകാര്യ റിസോര്‍ട്ട് പൊലീസ് സീല്‍ ചെയ്തു.

90 മലയാളി വിദ്യാര്‍ഥികളടക്കം 150 പേരെയും അശ്ലീല നൃത്തം ചെയ്ത സ്ത്രീകളെയും കോയമ്പത്തൂര്‍ ജില്ലാ പൊലീസ് മേധാവി സുജിത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

സേത്തുമടയിലെ ഒരു തെങ്ങിന്‍തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ സ്‌റ്റേജും മൈക്കും കെട്ടി നൂറുകണക്കിനാളുകള്‍ ബഹളവും അശ്ലീലനൃത്തവും നടത്തിയിരുന്നു.

ബഹളം കൂടിയതോടെ നാട്ടുകാര്‍ സംഘടിതരായി എത്തി ബഹളം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിസോര്‍ട്ട് ഉടമയും ആഘോഷത്തില്‍ ഏര്‍പ്പെട്ടവരും അതിനു തയ്യാറായില്ല.

തുടര്‍ന്ന് നാട്ടുകാര്‍ റിസോര്‍ട്ട് തല്ലിത്തകര്‍ത്ത് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് റിസോര്‍ട്ട് വളഞ്ഞാണ് 150 ആണ്‍കുട്ടികളെയും നൃത്തം ചെയ്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് വന്‍തോതില്‍ മദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

നിരവധി ആഡംബര കാറുകള്‍, വിലകൂടിയ ബൈക്കുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. അറസ്റ്റിലായവരെ ഒരു കല്യാണമണ്ഡപത്തിനുള്ളില്‍ അടച്ചിട്ട് പൊലീസ് തെളിവെടുക്കുകയാണ്.

പൊള്ളാച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികള്‍ തെങ്ങിന്‍തോട്ടത്തില്‍ റിസോര്‍ട്ട് നടത്തുന്നുണ്ട്. സാമൂഹ മാധ്യമങ്ങളില്‍ ഗ്രൂപ്പുണ്ടാക്കി മാസത്തിലോ ആഴ്ചയിലോ ഒരു തവണ അശ്ലീല നൃത്തം സംഘടിപ്പിക്കും. ഇവിടെയെത്തുന്നവര്‍ക്ക് ആവശ്യത്തിന് കഞ്ചാവും ലഹരിഗുളികകളും മദ്യവും നല്‍കുമെന്നും ആക്ഷേപമുണ്ട്. പിടിയിലായവര്‍ കോയമ്പത്തൂരിലെ സ്വകാര്യകോളേജില്‍ പഠിക്കുന്നവരാണ്.

സേത്തുമട, കൂടാതെ അമ്പ്രാംപാളയം, കിണത്തുകടവ്, ടോപ്പ്സ്ലീപ്, വാള്‍പ്പാറ, സര്‍ക്കാര്‍പതി എന്നിവിടങ്ങളിലും റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുകളും പൂട്ടാന്‍ കോയമ്പത്തൂര്‍ കലക്ടര്‍ കെ രാജാമണി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News