നീറ്റ് പരീക്ഷ ഇന്ന്; കേരളത്തില്‍ ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും; കര്‍ശനനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 12 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

രാജ്യത്താകമാനം 154 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയില്‍ പരീക്ഷ മാറ്റിവച്ചു. 15.19 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റിന് രജിസ്റ്റര്‍ ചെയ്തത്.

പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ അനുവദിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയതായി എന്‍ടിഎ നേരത്തേ അറിയിച്ചിരുന്നു. ഈ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ എന്‍ടിഎ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത പുതിയ അഡിമിറ്റ് കാര്‍ഡുമായാണ് പരീക്ഷയ്ക്ക് എത്തേണ്ടത്.

മുന്‍വര്‍ഷങ്ങളിലേതുപോലെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് പരീക്ഷാര്‍ഥികള്‍ക്കായി പുറപ്പെടുവിച്ചത്.

പകല്‍ ഒന്നരയ്ക്കുതന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. അഡ്മിറ്റ് കാര്‍ഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റിലുള്ള അതേ ഫോട്ടോയും കരുതണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡ്രസ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രം ധരിക്കണം. സണ്‍ ഗ്ലാസ് ഉപയോഗിക്കരുത്. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയും ലെന്‍സും ഉപയോഗിക്കുന്നതില്‍ വിലക്കില്ല.

സാരി, ഷാള്‍, വലിയ ബട്ടണ്‍, ലോഹ ക്ലിപ്പ്, സിബ്ബ് എന്നിവയുള്ള വസ്ത്രങ്ങള്‍ അനുവദിക്കുന്നതല്ല. വാച്ച്, ബ്രേസ്ലെറ്റ്, ഹെയര്‍ ക്ലിപ്പ്, മോതിരം, കമ്മല്‍ തുടങ്ങിയ ആഭരണങ്ങളും ഹൈ ഹീല്‍ ചെരുപ്പും അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കള്‍, വാട്ടര്‍ ബോട്ടില്‍, ജ്യോമെട്രി ബോക്‌സ് എന്നിവയ്ക്കും വിലക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News