ഗുണനിലവാരം കുറഞ്ഞ കശുവണ്ടിപരിപ്പ് ഇറക്കുമതി ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നെന്ന ആരോപണം തള്ളി കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍

കൊല്ലം: വിദേശത്ത് നിന്ന് ഗുണനിലവാരം കുറഞ്ഞ കശുവണ്ടിപരിപ്പ് ഇറക്കുമതി ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നെന്ന ചെറുകിട വ്യാപാരികളുടെ ആരോപണം തള്ളി കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍.

അനധികൃതമായി വിദേശപ്പരിപ്പ് ഇറക്ക്മതി ചെയ്യുന്നവരെ കോഫേപോസ നിയമം ചുമത്തി അറസ്റ്റ് ചെയ്യണം. ഇത്തരത്തില്‍ ഇറക്ക്മതി നടത്തുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് നല്‍കുമെന്നും പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

വിദേശത്ത് നിന്ന് ഗുണനിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പ് ഇറക്ക്മതി ചെയ്യുന്നതിലൂടെ ആഭ്യന്തര വിപണി തകരുന്നുവെന്നാരോപിച്ച് മൂന്ന് ദിവസം മുന്‍പാണ് ചെറുകിട വ്യാപാരികള്‍ സമരം തുടങ്ങിയത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‌സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചില വന്‍ കിട വ്യാപാരികളാണ് ഇതിന് പിന്നിലെന്ന് ചെറുകിട വ്യാപാരികള്‍ ആരോപിച്ചിരുന്നു.

കാലത്തീറ്റ എന്ന വ്യാജേന മൊസാംബിക്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്ക്മതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ കശുവണ്ടി ആഭ്യന്തര മാര്‍ക്കറ്റിലെത്തിക്കുന്നതില്‍ പ്രമോഷന്‍ കൗണ്‍സിലിന് പങ്കുണ്ടെന്നും പരാതി ഉണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് കൗണ്‍സിലിന്റെ വിശദീകരണം.

ഇറക്ക്മതി നികുതി വര്‍ദ്ദിപ്പിക്കാനും തുറമുഖങ്ങളിലെ പരിശോധന കര്‍ശനമാക്കനും കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

എന്നാല്‍ അനധികൃത ഇറക്ക്മതിയില്‍ പങ്കില്ലെന്ന പ്രമോഷന്‍ കൗണ്‍സിലിന്റെ വിശദീകരണം തള്ളുന്നുവെന്ന് ചെറുകിട വ്യാപാരകളുടെ സംഘന വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News