കിണര്‍ കുഴിയില്‍ വീണ തെരുവ് നായ്ക്കളെ രക്ഷപ്പെടുത്തി

കിണര്‍ കുഴിച്ച് വെള്ളം കണ്ടുതുടങ്ങിയതേയുള്ളു. ബാക്കി പണി നാളൈയെന്നു കരുതിയിരിക്കുമ്പോഴാണ് നായ്ക്കള്‍ പണിപറ്റിച്ചത്.

രാവിലെ ഉണര്‍ന്നപ്പോള്‍ കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ടു തുടങ്ങിയപ്പോഴാണ് നായ്ക്കള്‍ വീണു കിടക്കുന്നത് ഇബ്രാഹിംകുട്ടി കണ്ടത്. രണ്ടാം കുറ്റി ജ്യോതി നഗറിലെ ഇ.കെ.മാന്‍സിലിലേക്ക് പിന്നീട് ജനപ്രവാഹമായി.

പലരും പഠിച്ച പണി പലതും നോക്കിയെങ്കിലും നായ്ക്കളെ കരകയറ്റാനായില്ല. തുടര്‍ന്ന് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ സഹായം തേടുകയായിരുന്നു.

ജന്തു ദ്രോഹ നിവാരണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഒരു മണിക്കൂറോളം നീണ്ടു .

കിണറ്റിലിറങ്ങി ക്വാച്ച് പോള്‍ എന്ന ഉപകരണത്തിന്റെ സഹായത്തില്‍ അലൂമിനിയം വയറുകളില്‍ നായ്ക്കളെ ഓരോന്നായി കുടുക്കി പുറത്തെത്തിച്ചു.

കിണറ്റില്‍ വീണുണ്ടായ മുറിവുകളില്‍ മരുന്നു പുരട്ടി സ്വതന്ത്രമാക്കി. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഡി.ഷൈന്‍ കമാറിന്റെ നേതൃത്വത്തില്‍ റിജു, ഷിബു, ഷൈജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News