നടി തൃഷയ്ക്ക് വ്യത്യസ്തമായ ജന്മദിനാശംസകള്‍ നേര്‍ന്ന് സുഹൃത്തും നടിയുമായ ചാര്‍മി. തനിക്ക് തൃഷയെ വിവാഹം കഴിക്കണമെന്നാണ് രസകരമായ ട്വീറ്റില്‍ ചാര്‍മി പറയുന്നത്.

ട്വീറ്റ് ഇങ്ങനെ: പ്രിയപ്പെട്ടവളേ, ഞാന്‍ നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ അത് നിയമപരമാണല്ലോ)’.-എന്ന് കുറിച്ച് ശേഷം പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നായിരുന്നു ചാര്‍മിയുടെ ട്വീറ്റ്.

 

 

നന്ദി, താന്‍ തയ്യാര്‍ എന്ന മറുപടിയാണ് തൃഷ നല്‍കിയത്. എന്തായാലും പ്രിയതാരങ്ങളുടെയും ട്വീറ്റുകള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

തെലുങ്കിലേയും കന്നടയിലേയും തിരക്കേറിയ താരമാണ് ചാര്‍മി. ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാൡകള്‍ക്കും സുപരിചിതയാണ്.

നിവിന്‍ പോളിയുടെ നായകനായി ഹേ ജൂഡിലൂടെ തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.