തലശ്ശേരിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്

തലശ്ശേരി ഇടത്തിലമ്പലത്ത് ആർ എസ് എസ് കേന്ദ്രത്തിൽ സ്ഫോടനം. ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിൽ കാട് വെട്ടിതെളിക്കുകയായിരുന്ന തൊഴിലാളിക്ക് പരിക്കേറ്റു. നടുവത്തൂർ സ്വദേശി മനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രാവിലെ 9.30 നായിരുന്നു തലശ്ശേരി ഇടത്തിലമ്പലത്തെ ആർ എസ് എസ് കേന്ദ്രത്തിൽ സ്ഫോടനം ഉണ്ടായത്.സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ കുറ്റിക്കാട്ടിൽ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

പറമ്പിലെ കാട് വെട്ടിതെളിക്കുകയായിരുന്ന തൊഴിലാളിക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. ഉഗ്ര സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.നടുവത്തൂർ സ്വദേശി മനോജിന്റെ വലത് കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്.

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ധർമ്മടം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ആർ എസ് എസ് ശക്തി കേന്ദ്രമായ ഇടത്തിലമ്പലത്ത് നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ നിന്നും നിരവധി തവണ പോലീസ് മാരകയുധങ്ങളും ബോംബുകളും പിടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here