ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി; സരിത സുപ്രീംകോടതിയില്‍

ദില്ലി: ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതം ആയി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സരിതാ നായര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ആവശ്യം നേരത്തെ ഹൈകോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും തള്ളിയ സാഹചര്യത്തിലാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്.

2018 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംഭവം നടന്ന് 7 വര്‍ഷത്തിന് ശേഷം നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എന്ന ആവശ്യം അനവസരത്തില്‍ ഉള്ളതാണെന്നാണ് ഹൈകോടതി നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News