ദില്ലി: അഴിമതിക്കാരനായാണ് രാഹുല്‍ഗാന്ധിയുടെ പിതാവും മുന്‍പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതെന്ന് നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം.
മോദി സ്വയം കരുതുന്നത് പിതാവിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അപമാനിച്ചതിന് ജനം മറുപടി നല്‍കുമെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കി.
അഞ്ചാം ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസം ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രഗംസത്തിലാണ് രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി നരേന്ദ്രമോദി ചിത്രീകരിച്ചത്.
ക്ലീന്‍ ഇമേജുള്ള വ്യക്തിയായിരുന്നെങ്കിലും മരണപ്പെടുമ്പോള്‍ രാജീവ്ഗാന്ധി അഴിമതിക്കാരനായിരുന്നു എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
മോദി സ്വയം കരുതുന്നത് പിതാവിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. രക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അപമാനിച്ച മോദിയ്ക്ക് ജനം മറുപടി നല്‍കുമെന്ന് മകളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധിയും വിമര്‍ശിച്ച് രംഗത്ത് എത്തി.
മര്യാദയുടെ എല്ലാ സീമകളും നരേന്ദ്രമോദി ലംഘിച്ചെന്ന് മുന്‍ ധനമന്ത്രി പി.ചിന്ദംബരം പറഞ്ഞു. സംസ്‌കാരമില്ലായ്മ തെളിയിക്കുന്നതാണ് മോദിയുടെ പരാമര്‍ശമെന്ന് കപില്‍സിബല്‍ കുറ്റപ്പെടുത്തി.
തമിഴ്നാടിലെ പെരുബത്തൂരില്‍ എല്‍ടിടി തീവ്രവാദികള്‍ ബല്‍റ്റ് ബോംബ് സ്ഫോടനത്തിലൂടെയാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.
നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് മുന്‍പ്രധാനമന്ത്രിമാരെയൊക്കെ നരേന്ദ്രമോദി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി മോദി ചൂണ്ടികാട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here