സൗദി അറേബ്യ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമസാൻ വ്രതം തിങ്കളാഴ്ച തുടങ്ങും.

ശഅ്ബാന്‍ 29ന്‌ ശനിയാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാലാണ് ഞായറാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്രതാരംഭം തിങ്കളാഴ്ച ആരംഭിക്കാൻ സുപ്രീം ജുഡീഷ്യറി അറിയിച്ചത്.

ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ജി സി സി രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് റമസാൻ തുടങ്ങുന്നത്. ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവടങ്ങളിലും തിങ്കളാഴ്ചയാണ് നോമ്പ്.