ബിജെപിക്കെതിരെ തിരിയുന്നവരെ പട്ടിയെപോലെ തല്ലുമെന്ന് ബിജെപി സ്ഥാനാര്‍ഥി

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തി ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷ്. ബിജെപിക്കെതിരെ തിരിയുന്നവരെ പട്ടിയെപോലെ തല്ലുമെന്നാണ് ഭാരതി ഘോഷിന്റെ ഭീഷണി.

ഭാരത് ഘോഷിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഗട്ടാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഐപിഎസ് ഓഫിസറുമായ ഭാരതി ഘോഷിന്റെ വിവാദ പ്രസതാവന.

ബിജെപിക്കാര്‍ക്കെതിരേ തിരിഞ്ഞാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്നു പിടിച്ചിറക്കി പട്ടികളെ തല്ലുന്ന പോലെ തല്ലും. ഇതിനായി ഉത്തര്‍പ്രദേശില്‍ നിന്നു ആയിരത്തോളം ബിജെപിക്കാരെ ഇറക്കും.

ആരാണ് ആക്രമിച്ചതെന്നു പോലും നിങ്ങള്‍ക്കു കണ്ടു പിടിക്കാന്‍ സാധിക്കില്ല. തരുന്നതിനെല്ലാം പലിശ സഹിതം തിരിച്ചു നല്‍കുക തന്നെ ചെയ്യുമെന്നുമാണ് ഭാരതി ഘോഷ് ഭീഷണിപ്പെടുത്തിയത്. ഭാരതി ഘോഷ് തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

തന്റെ വായ തുറക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഭാരതിക്കു മമതയുടെ മറുപടി. ഞങ്ങള്‍ ഭാരതിയെ മല്‍സരിക്കാന്‍ വിട്ടിരിക്കുന്നു. എന്നാല്‍ അത് എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല. ആരായാലും ശരി പരിധി ലംഘിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി തിരിച്ചടിച്ചു.

ഭാരതിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആവശ്യപ്പെട്ടു.

ജനങ്ങളെ തല്ലിക്കൊല്ലുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുകയാണ് ഭാരതി. വ്യക്തമായ തെളിവുകളുള്ള വിഷയത്തില്‍ കമ്മീഷന്‍ ഉടനടി നടപടി കൈക്കൊള്ളണമെന്നും ത്രിണമൂല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News