പേര്‍ളി മാണിയും നടൻ ശ്രീനിഷും വിവാഹിതരായി

നടി പേര്‍ലി മാണിയും നടൻ ശ്രീനിഷും വിവാഹിതരായി. ആലുവ ചൊവ്വര സെൻ്റ് മേരീസ് ചർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിൽ വെച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് പെർലിഷ് എന്ന ഹാഷ് ടാഗിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഇരുവരുടെയും വീഡിയോ എത്തിയത്.

ഒരുപാട് ഊഹാപോഹങ്ങൾക്കും ഗോസിപ്പുകൾക്കും ശേഷമാണ് പെർളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയ സാക്ഷാ്കാരം. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിൽ വിവാഹ സൽക്കാരവും ഇരുവരുടേയും കുടുംബാംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈ മാസം 8ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും സൽക്കാരവും വരൻ ശ്രീനിഷിൻ്റെ നാടായ പാലക്കാട്ട് വെച്ച് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News