മാസപിറവി കണ്ടു; കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം

കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം. ഇന്നലെ വൈകിട്ട് മാസപിറവി കണ്ടതോടെ വിശ്വാസികള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കുകയാണ്.

മാസപിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടുമാണ് മാസപ്പിറവി കണ്ടു. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.
മതസാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവും, പള്ളികളില്‍ പ്രത്യേക പ്രഭാഷങ്ങളും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here