എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക്

എസ്എസ്എല്‍സി 2019 ഫലപ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക്. തിരുവനന്തപുരത്താണ് ഫലം പ്രഖ്യാപിക്കുക.

ഇതോടൊപ്പം തന്നെ ടി.എച്ച.എസ്.എല്‍.സി, എച്ച്.കഎസ്.എല്‍.സി എന്നിവയുടെ ഫലപ്രഖ്യാപനവും ഉണ്ടാകും.

ഇത്തവണ ഫലമറിയാന്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍) നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രണ്ട് മണി മുതല്‍ www.results.kite.kerala.gov.in വെബ്‌സൈറ്റി ലൂടെ അറിയാന്‍ കഴിയും.  ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://results.kite.kerala.gov.in, http://results.kerala.nic.in, www.pr.dkerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും.

നാലു ലക്ഷത്തിലേറെപ്പേരാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങള്‍, ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങള്‍ എന്നിവയിലായി 4,35,142 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News