ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഝ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ജമ്മു കറശ്മീര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, സോണിയ ഗാന്ധി എന്നിവരാണ് തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖര്‍.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ് ബറേലിയിലും എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here