
കണ്ണൂരില്‍ ആര്‍ എസ് എസ് ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായി നിരപരാധികള്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ബോംബുകള്‍ സൂക്ഷിക്കാന്‍ ഒഴിഞ്ഞ പറമ്പുകളും കുറ്റിക്കാടുകളും തിരഞ്ഞെടുക്കുന്നതിനാല്‍ ഇരയാകുന്നത് പാവപ്പെട്ട കൂലിപ്പണിക്കാരും തൊഴിലാളികളുമാണ്.
പത്ത് വര്‍ഷത്തില്‍ അധികമായി തലശ്ശേരിയില്‍ താമസിച്ച് പ്രദേശത്തെ വീടുകളില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നയാണ് കോഴിക്കോട് നടുവത്തൂര്‍ സ്വദേശി മനോജ്.
കഴിഞ്ഞ ദിവസം തലശ്ശേരിയിലെ ആര്‍ എസ് എസ് കേന്ദ്രമായ ഇടത്തിലമ്പത്ത് ഒഴിഞ്ഞ പറമ്പിലെ കാട് വെട്ടിതെളിക്കുന്ന ജോലിക്കിടെയാണ് ആര്‍ എസ് എസുകാര്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് മനോജിന് ഗുരുതരമായി പരിക്കേറ്റത്.
മനോജിന്റെ കാട് തെളിക്കുന്ന യന്ത്രവും സ്‌ഫോടനത്തില്‍ തകര്‍ന്നു.ഫെബ്രുവരി മാസം ഇരുപത്തിയെട്ടാം തീയ്യതി ബി ജെ പി തലശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപവും സമാന സംഭവം ഉണ്ടായി.
കുറ്റിക്കാട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളികളായ പ്രവീണ്‍,സക്കീര്‍,റഫീഖ് എന്നിവര്‍ക്ക് പരിക്കേറ്റു.മാര്‍ച്ച് 23 ന് ആര്‍ എസ് എസ് തളിപ്പറമ്പ താലൂക്ക് കാര്യവാഹക് മുതിരമല ഷിബുവിന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പിഞ്ച് കുഞ്ഞുങ്ങള്‍ക്കാണ് പരിക്കേറ്റത്.
ആര്‍ എസ് എസ് സ്വാധീന കേന്ദ്രങ്ങളെ ബോംബ് നിര്‍മാണ ശാലകളും ആയുധ പുരകളുമാക്കി മാറ്റുമ്പോള്‍ നാടിന്റെ സമാധാനമാണ് നശിക്കുന്നത്.
ആര്‍ എസ് എസ് രഹസ്യമായി സൂക്ഷിക്കുന്ന ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ നിരപരാധികള്‍ക്ക് പിന്നീട് സ്വന്തമായി ജോലി ചെയ്ത് കുടുംബം പോറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്.
ആര്‍ എസ് എസ് കേന്ദ്രങ്ങളിലെ സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.ആര്‍ എസ് എസ്സിന്റെ ബോംബ് രാഷ്ട്രീയത്തില്‍ തകരുന്നത് നിരപരാധികളുടെ ജീവിതവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here