മലയാളത്തില്‍ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കാസ്റ്റിംഗ് ഡയറക്ടര്‍ എന്നി നിലയില്‍ പ്രശസ്തനായ ആളാണ് ദിനേശ് . ഇപ്പോള്‍ അദ്ദേഹം നായകനായി പ്രകാശേട്ടന്റെ മെട്രോ എന്ന സിനിമയും പുറത്തിറങ്ങിയിരിക്കുകയാണ്.

പലര്‍ക്കും അറിയാത്ത ഒരു രസകരമായ ജീവിതം ആണ് അദ്ദേഹത്തിന്റേത്. ഒരു അഭിമുഖത്തില്‍ രമേശ് പിഷാരടിയാണ് ഇതിനെ കുറിച്ച് പറയുന്നത്.

ബോളിവുഡല്‍ നിന്നും കേരളം ലൊക്കേഷനാക്കി സിനിമയെടുക്കാന്‍ വരുന്ന സംവിധായകര്‍ ആദ്യം അന്വേഷിക്കുന്നത് ദിനേശിനെയാണ്. അതിന് കാരണം മറ്റൊന്നുമല്ല പണ്ട് മോഹന്‍ലാലിന്റെ ആര്യന്‍ സിനിമ കണ്ട് വീട്ടുകാരോട് പോലും പറയാതെ അധോലോകനായകനാകാന്‍ മുംബൈക്ക് വണ്ടി കയറിയ ആളാണ് ദിനേശ്.

Image result for dinesh malayalam actor

അവിടെ വെച്ചുള്ള പരിചയം ആണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടാവുന്നത്.

മുംബൈയില്‍ ദാവൂദ് ഇബ്രാഹിമിന്റെ വെടിവെപ്പ് നടന്ന സ്ഥലങ്ങള്‍ എല്ലാം സന്ദര്‍ശിച്ചിരുന്നുവെന്നും, അവിടെ കൊറിയര്‍ ബോയ് ആയി ജോലി നോക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു.