ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴു സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളില്‍ ആണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14, രാജസ്ഥാനില്‍ 12, ബംഗാളില്‍ 7, മധ്യപ്രദേശില്‍ 7, ബിഹാറില്‍ 5, ജാര്‍ഖണ്ഡില്‍ 4, ജമ്മു കശ്മിരില്‍ 2 എന്നിങ്ങനെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്‌സഭയില്‍ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു മണി വരെയാണ് നടക്കുക.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here