ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണ പരാതിയില്‍ ഫുള്‍ കോര്‍ട്ട് ചേരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണ പരാതിയില്‍ ഫുള്‍ കോര്‍ട്ട് ചേരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്.മുതിര്‍ന്ന അഭിഭാഷകയെ അമിക്കസ് ക്യൂരി ആയി നിയമിക്കണമെന്നും, വിരമിച്ച വനിതാ ജഡ്ജിയെ അന്വേഷണ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്.

മേയ് 2 ന് ആഭ്യന്തര അന്വേഷണ സമിതിക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിക്കുന്നത്

.പരാതിക്കാരിക്ക് നീതി നിഷേധിക്കരുതെന്ന ആവശ്യത്തിന് പിന്നാലെയാണ് ഫുള്‍ കോര്‍ട് ചേരണമെന്ന ആവശ്യവുമായി ജസ്റ്റിസ് ചന്ദ്രചൂട് രംഗത്തെത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണം നടത്തരുതെന്ന് നേരത്തെ തന്നെ ജസ്റ്റിസ് ചന്ദ്രചൂട് ആവശ്യം ഉന്നയിച്ചതാണ്. ഇക്കാര്യം ആവശ്യപെട്ട് മേയ് 2ന് ആഭ്യന്തര അന്വേഷണ സമിതിക്ക് കത്തയച്ചു.

ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തു വിട്ടത്. ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് പരാതിക്കാരി പിന്മാറിയ സാഹചര്യത്തില്‍ കൂടിയാണ് കത്തെഴുതിയത്.

പരാതിയില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന അഭിഭാഷകനെ അമിക്കസ് ക്യൂരി ആയി നിയമിക്കണമെന്നും, ആരെ അമിക്കസ് ക്യൂരി ആക്കണമെന്ന് ഫുള്‍ കോര്‍ട് ചേര്‍ന്ന് തീരുമാനം എടുക്കണമെന്നുമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് കത്തില്‍ ആവശ്യപ്പെടുന്നത്.

സുപ്രീംകോടതിയില്‍ ഉള്ള ജഡ്ജിമാര്‍ മാത്രമാണ് ആഭ്യന്തര അന്വേഷണസമിതിയില്‍ ഉള്ളതെങ്കില്‍ അന്വേഷണത്തില്‍ സുപ്രിംകോടതിക്ക് അകത്തുനിന്ന് തന്നെ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നുമാണ് ജസ്റ്റിസ് ചന്ദ്രചൂട് ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ശനിയാഴ്ച്ച ജസ്റ്റിസ്മാരയ ചന്ദ്രചൂഡും, ആര്‍ എഫ് നരിമാനും ആഭ്യന്തര അന്വേഷണ സമിതിയെ സമീപിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ സമിതിയെ സമീപിച്ചിട്ടില്ലെന്ന് ജസ്റ്റിസ് നരിമാനും, വാര്‍ത്ത തെറ്റാണെന്ന് സുപ്രിംകോടതിയും വ്യക്തമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News