
ആകെയുള്ള നാല് സെന്റ് ഭൂമിയില്‍ ഒരു ഷീറ്റ് മറച്ചുകെട്ടി ജീവിക്കുകയാണ് കല്ലറയിലെ ഒരു കുടുംബം.പട്ടിണിയോടും രോഗങ്ങളോടും പൊരുതി ജീവിക്കുന്ന ഭര്‍ത്താവിനും മകനും വേണ്ടി മറ്റുള്ളവരോട് യാചിക്കുകയാണ് നബീന എന്ന ഈ വീട്ടമ്മ.
തുടര്‍ച്ചയായി ഭര്‍ത്താവിന് രണ്ട് ഹൃദയഘാതം ഉണ്ടായതാണ് ഈ നാലംഗ കുടുംബത്തിന്റെ താളം തെറ്റിച്ചത്. അതിന് പിന്നാലെ ഇഖളയമകന്‍ നൗഫലിന് കടുത്ത പ്രമേഹവും വന്നതോടെ എല്ലാം താറുമാറായി.
കഴിക്കാന്‍ പോലും ഒന്നും ഇല്ലാത്ത അവസ്ഥ ആയപ്പോള്‍ ആണ് നബീന മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ തുടങ്ങിയത്. മിക്കപ്പോഴും യാചിക്കുന്നത് പള്ളികള്‍ക്ക് മുന്നിലാണ്.
കിട്ടുന്നത് എന്തെങ്കിലും വാങ്ങും, മൂന്ന് പേര്‍ക്ക് പൊതിച്ചോര്‍ വാങ്ങാന്‍ ആകുമ്പോള്‍ നിര്‍ത്തും. അവരുടെ വയര്‍ നിറഞ്ഞ് ബാക്കി വല്ലതും ഉണ്ടെങ്കില്‍ താന്‍ കഴിക്കുമെന്നും നബീന പറയുന്നു.
കെട്ടിമറച്ച ഒറ്റമുറി ഷെഡ്ഡില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് നബീനയും കുടുംബവും അന്തിയുറങ്ങുന്നത്. കെട്ടുറപ്പുള്ള ഒരു വീടിന് വേണ്ടി പഞ്ചായത്ത് മുതല്‍ സെക്രട്ടറിയേറ്റ് വരെ നബീന കയറിയിറങ്ങി. എന്നാല്‍ ഒരു പ്രയോജനവും ഉണ്ടായില്ല.
ആരുടെയും മുന്നില്‍ കൈനീട്ടരുത് എന്നാണ് ഈ കുടുംബത്തിന്റെ ആഗ്രഹം. പക്ഷേ ഇവര്‍ക്കതിന് സാധിക്കുന്നില്ല.ഒരു വീട് എന്നത് ഇവരുടെ സ്വപ്‌നമാണ്, പക്ഷേ അതിന് കനിവുള്ളവരുടെ സഹായം ആവശ്യമാണ്.
NABEENA M
INDIAN OVERSEAS BANK
BHARATHANNOOR BRANCH
A/C NO- 102501000015484
IFSC CODE- IOBA0001025

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here