ദേശീയപാതാ വികസനത്തിനായി ഭൂമി വിട്ട് നല്‍കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് തിരിച്ചടിയാകുന്നു

ദേശീയ പാതക്ക് സ്ഥലം വിട്ട് നല്‍കാമെന്ന് സമ്മതം അറിയിച്ചവര്‍ക്ക് വന്‍ തിരിച്ചടി. 3 എ വിജ്ഞാപനം ചെയ്ത ഭൂമിയില്‍ ഇനി ഉടമസ്ഥന്
യാതൊരു അവകാശവും ഉണ്ടായിരിക്കില്ല.

വിജ്ഞാപന പ്രകാരം ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം നഷ്ടമായി കഴിഞ്ഞു. എന്നാല്‍ ഭൂമിയുടെ വില ലഭിക്കണമെങ്കില്‍ ഇനിയും രണ്ട് വര്‍ഷം കഴിയണം എന്നത് ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവും.

2021 ന് ശേഷം പണം നല്‍കുമ്പോള്‍ അന്നത്തെ മാര്‍ക്കറ്റ് വില നല്‍കുമോ എന്നും വ്യക്തതയില്ല.ഭൂമിയെറ്റെടുക്കല്‍ നീണ്ടാല്‍ കേന്ദ്ര സര്‍ക്കാന് ദശലക്ഷം കോടി രൂപയുടെ അധിക ബാധ്യതയും വരും .കൈരളി ന്യൂസ് അന്വേഷണം തുടരുന്നു .

ദേശീയ പാത സ്ഥലം ഏറ്റെടുക്കല്‍ നീട്ടി വെയ്ക്കനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭൂമി വിട്ട് നല്‍കാന്‍ സന്നദ്ധരായ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ്.

ജനത്തെ കാത്തിരിക്കുന്നത് വിവരണാതീയമായ ദുരിതങ്ങളാണ് . 3 എ നോട്ടിഫിക്കേഷന്‍ പ്രകാരം സര്‍ക്കാരിന് ഭൂമി നല്‍കാമെന്ന് സമ്മതിച്ചവരുടെ സ്ഥലം പൂര്‍ണമായും വിജ്ഞാപന പ്രകാരം സര്‍ക്കാരിന്റെതായി കഴിഞ്ഞു.

ഹൈവേ അതോറിറ്റി ആക്ട് പ്രകാരം വിജ്ഞാപനം ചെയ്ത ഈ ഭൂമി തിരികെ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. 3 എ നോട്ടിഫിക്കേഷന്‍ പ്രകാരം വിജ്ഞാപനം ചെയ്ത ഭൂരിപക്ഷം ആളുകള്‍ക്കും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല.

2021 ന് ശേഷം ബാക്കിയുളള ഭൂമിയെറ്റടുത്താല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം . 2021 ന് ശേഷം ഭൂമിയേറ്റെടുക്കുമ്പോള്‍ വസ്തുവിന് അന്നത്തെ മാര്‍ക്കറ്റ് വില നല്‍കുമോ എന്നും വ്യക്തതയില്ല.ഭൂമിയേറ്റെടുക്കല്‍ വൈകുന്നത് കേന്ദ്ര സര്‍ക്കാരിനും അധിക ബാധ്യതയാണ് .

വിജ്ഞാപനം ചെയ്ത ഭൂമി പണം നല്‍കി ഉടന്‍ ഏറ്റെടുത്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഭീമമായ നഷ്ടം ഉണ്ടാവും . ഏറ്റെടുക്കാന്‍ വൈകുന്ന ഒരോ മാസവും നിലവിലെ മതിപ്പ് വിലയുടെ 12 ശതമാനം പലിശ ഉടമസ്ഥന് അധികമായി നല്‍കേണ്ടി വരും.ദശലക്ഷം കോടികളുടെ നഷ്ടമാണ് ഇതുവഴി കേന്ദ്ര സര്‍ക്കാരിന് അധികമായി വരുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News