തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതി അല്ല കേന്ദ്ര ഏജന്‍സി ആയ പെസോയാണ്. അതിനാല്‍ അനുമതിക്കായി പെസോയെ തന്നെ സമീപിക്കാന്‍ ദേവസ്വങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

മെയ് 7 മുതല്‍ 14 വരെയാണ് പൂരമെന്നും ഹര്‍ജി അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം.

ആചാര പ്രകാരം വെടിക്കെട്ട് നടത്താന്‍ കോടതി നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുള്ളതായും ജസ്റ്റിസ് എസ് ആ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here