പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ എരഞ്ഞോളി മൂസ അന്തരിച്ചു. തലശേരിയില വസതിയിലാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറേ നാളായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. 79 വയസായിരുന്നു അദ്ദേഹത്തിന്.
നാട്ടിലും വിദേശത്തമായി ആയിരത്തിരലധകം വേദികളില്‍ മാപ്പിളപ്പാട്ട് മൂസ ആലപിച്ചിട്ടുണ്ട്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ഇദ്ദേഹത്തിന്റെ നാട്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.